ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ ഒരു ഇടനിലക്കാരനാണെന്നാണ്. എന്നാൽ ഒരു കരാർ നിർബന്ധപൂർവ്വം നടപ്പിലാക്കുകയും അതിന്റെ ഫലം മുൻകൂട്ടി നിശ്ചയിച്ചിരിക്കുകയും ചെയ്താൽ അത് ഒരു കരാറല്ല, മറിച്ച് അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണെന്ന് ഖമനേയി പറഞ്ഞു. ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കൻ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. എന്നാൽ, നിങ്ങൾ സ്വപ്നം കാണുന്നത് തുടരൂവെന്നും ഖമനേയി പറഞ്ഞു. ഇറാന്‍ ആണവ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതുമായി എന്ത് ബന്ധമാണ് ഉള്ളത്യ ഈ ഇടപെടലുകള്‍ അനുചിതവും തെറ്റും നിര്‍ബന്ധിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്