തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.വർദ്ധിപ്പിച്ച തുക ഉടൻ പ്രാബല്യത്തില്‍ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം ഘട്ടംഘട്ടമായി ഉയർത്തുമെന്നായിരുന്നുവെങ്കിലും, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം നീണ്ടുപോവുകയായിരുന്നു.കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കുന്നതിനൊപ്പം ഈ വർദ്ധനവ് നടപ്പാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. പ്രകടനപത്രികയിലെ ലക്ഷ്യം 2500 രൂപയാണെന്നിരിക്കെ,സർക്കാരിന്റെ അവസാന വർഷത്തില്‍ ഈ വർദ്ധനവ് നടപ്പിലാക്കുന്നത് ശ്രദ്ധേയമാവുകയാണ്.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







