സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ ഒഴിവാക്കി നിലവിൽ 92 ഗുണഭോക്താക്കളാണുള്ളത്. ഇവരിൽ 9 ഗുണഭോക്താക്കൾക്ക് നഗരസഭ വീടുകൾ നൽകി, 16 ഗുണഭോക്താക്കൾക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി. ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവർക്ക് നഗരസഭ സ്ഥലം കണ്ടെത്തി വീടും സ്ഥലവും നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.

ഇതിനുപുറമേ, 65 ഗുണഭോക്താക്കൾക്ക് സ്ഥിരമായി ഭക്ഷണ കിറ്റുകൾ നൽകുകയും വസ്ത്രം, കിടക്ക, കമ്പിളി, ഗ്യാസ് കണക്ഷൻ, വാക്കിംഗ് സ്റ്റിക്ക്, ബ്ലൈൻഡ് സ്റ്റിക്ക്, മരുന്നുകൾ, ഓണക്കിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.
ഒരു കോടിയിലധികം രൂപയാണ് ഇതുവരെ പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്. അതിദാരിദ്ര്യ വിമുക്തി ലക്ഷ്യമാക്കി നഗരസഭ രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയായി മാറിയിട്ടുണ്ട്.

ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്,
നഗരസഭാ സെക്രട്ടറി സൈനുദ്ദീൻ, നോഡൽ ഓഫീസർ അനൂപ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ സജു പി. എബ്രഹാം, സി.ഡി.എസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, ലിജി ജോൺസൺ
എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ അതിദാരിദ്ര ലിസ്റ്റിലുള്ള ഗുണഭോക്താക്കൾ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.