പുതിയിടംകുന്ന് : വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ മിഷൻ ഞായർ ആചരിച്ചു. സീയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാന അർപ്പിച്ചു വചന സന്ദേശം നൽകി. മിഷൻ ചൈതന്യത്താൽ നിറഞ്ഞ വർണ്ണാഭമായ മിഷൻ റാലിയും വി. കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും പരിപാടിയെ വേറിട്ടതാക്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫാ. ജിന്റോ തട്ടുപറമ്പിൽ, വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. പരിപാടികൾക്ക് ശേഷം എല്ലാവർക്കും നേർച്ചഭക്ഷണം വിതരണം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് പ്രസിഡന്റ് എമിൽ കാപ്പിയാരുമലയിൽ, കോർഡിനേറ്റർ രഞ്ജു മുക്കത്ത്, അനിമേറ്റർ സി. അൽന SH, ഹെഡ് മാസ്റ്റർ സജീഷ് മുക്കത്ത്, മിഷൻ ലീഗ് ഭാരവാഹികൾ, മതാധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







