ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷൻ 2031 കരട് നയരേഖ

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷൻ 2031 നയരേഖ. സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന് സ്ഥിരമായ ഉപജീവനം, ഗുണമേന്മയുള്ള ജീവിതം, സമഗ്ര സാമൂഹ്യ പുരോഗതി എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ കരട് നയരേഖ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അവതരിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, ഉപജീവനം തൊഴിലും നൈപുണി വികസനവും നിയമ പരിരക്ഷ, ഭരണ നിർവഹണം തുടങ്ങി ആറ് മേഖലകൾ കേന്ദ്രികരിച്ചാണ് വികസന കാഴ്ചപ്പാട് അവതരിപ്പിച്ചത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഒന്നാംതലമുറ പ്രശ്നങ്ങൾ പൂര്‍ണമായി പരിഹരിച്ച് വികസനത്തിന്റെ ഒരു പതിയ ഘട്ടത്തിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം.

ഭൂമിയും വീടും ഉറപ്പുവരുത്തി മികച്ച പശ്ചാത്തല സൗകര്യങ്ങളോടെ 2031ഓടെ അടിസ്ഥാന സൗകര്യം വികസനം പൂര്‍ത്തിയാക്കുകയാണ് പ്രധാന ലക്ഷ്യം. വിവിധ കർമ പദ്ധതികളുടെ സംയോജനത്തിലൂടെ ഉന്നതികളുടെയും നഗറുകളുടെയും മുഖഛായമാറ്റുന്നതിനായി പ്രത്യേക പദ്ധതികൾക്കൊപ്പം ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യും. അതിദുര്‍ബല ജനവിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും. കുട്ടികളുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പൂർണമായും ഇല്ലാതാക്കും. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാവുന്ന സാമൂഹ്യ ഉന്നതിയെ കുറിച്ച് രക്ഷകർത്താക്കളെ ബോധവത്കരിക്കും. പരിഹാര ബോധന പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസനം, കരിയർ സാധ്യതാ പരിശീലനം, ഫിനിഷിങ് സ്കൂളുകൾ, ഇൻസ്പയർ പ്രോഗ്രാമുകൾ, സാമൂഹ്യ പഠനമുറികൾ എന്നിവയുടെ മികച്ച സംവിധാനം വിദ്യാഭ്യാസ മേഖലയിൽ ലക്ഷ്യമിടുന്നു.

ആധുനികവും ഗുണമേന്മയോടു കൂടിയ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് കരട് നയരേഖയിലെ മറ്റൊരു പ്രധാന ലക്ഷ്യം. ഉന്നതികളിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനും വിവിധങ്ങളായ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സകളും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്താനും പദ്ധതിയുണ്ട്. ഒപ്പം അടിയന്തിര ചികിത്സയും വിദഗ്ധ ചികിത്സയും ആവശ്യമുള്ള സന്ദര്‍ഭങ്ങളിൽ താമസമില്ലാതെ ലഭ്യമാക്കുകയും ചെയ്യും. മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവര്‍ത്തനവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമാക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പരമ്പരാഗത സംസ്കാരവും കലാവിഷ്കാരങ്ങളുംസാഹിത്യം ഭക്ഷ്യ സംസ്കാരം എന്നിവ സംരക്ഷിക്കാനും സൂക്ഷ്മ ഗവേഷണമടക്കമുള്ള സാധ്യതകളും കരട് രേഖയുടെ ഭാഗമാണ്. ഗോത്ര കലകളുടെയും അറിവുകളുടെയും പരിപോഷണത്തിനായുള്ള നിയമനിര്‍മാണമുൾപ്പെടെ ഉൾപ്പെടുന്നു.

പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയായി കണ്ടെത്തിയിരിക്കുന്നത് ഉപജീവനവും തൊഴിലും നൈപുണി വികസനവുമാണ്. ഇതിനായി പ്രത്യേക നയം രൂപീകരണം വിഷൻ 2031 കരട് രേഖ മുന്നോട്ടുവെയ്ക്കുന്നു. സുസ്ഥിരമായ ഉപജീവനമാര്‍ഗങ്ങൾ കണ്ടെത്താൻ സംരഭകത്വ വികസനത്തിനുമുള്ള സമഗ്രപദ്ധതികളാണ് ഇതിലേക്ക് ആവശ്യം. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് പുറമെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സഹകരണ സംഘം, കുടുംബശ്രീ എന്നിവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും നൈപുണി വികസനത്തിനുള്ള പുത്തൻ സാധ്യതകൾ കണ്ടെത്തുകയാണ് നയത്തിന്റെ ഭാഗമായി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് നിയമ സേവനങ്ങൾ ലഭ്യമാക്കാനും ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാൻ വിശദമായ പദ്ധതികൾ കരട് രേഖയിലുണ്ട്. കരട് വികസന നയരേഖ മുൻനിര്‍ത്തിയുള്ള ആറ് പാനൽ ചര്‍ച്ചകളാണ് വിഷൻ 2031 സെമിനാറിൽ നടന്നത്. ചര്‍ച്ചകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ച് സെമിനാറിൽ അവതരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ടുകൾ സര്‍ക്കാറിന് കൈമാറും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.