മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ നിന്നുള്ള വിവരശേഖരണത്തിന്റെയടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട പഠനശാഖകളെയും സ്ഥാപനങ്ങളേയും കുട്ടികൾക്ക് പരിചയപ്പെടുത്തിയതും പ്രസ്തുത ഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണമുൾപ്പെടുന്ന ഇന്ററാക്ഷൻ സെഷനും അവയിലേക്ക് വേണ്ടുന്ന അഭിരുചി വളർത്തുന്നതിന് പര്യാപ്തമായ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തപ്പെട്ട ക്വിസ്സ് പ്രോഗ്രാമും കുട്ടികളിൽ പുതുആവേശം നിറച്ചു.രണ്ട് മണിക്കൂർ നീണ്ട മുഴുവൻ സെഷനുകളും ജില്ലാ വിദ്യാ ഭ്യാസ ഓഫീസർ അതിവിദഗ്ദമായി കൈകാര്യം ചെയ്തത് വിദ്യാർത്ഥികളിൽ പുതുതാത്പര്യം നിറച്ചു.ലളിതവും ഹൃദ്യവുമായ അവതരണ രീതി ഏറെ ശ്രദ്ധേയമായിരുന്നു.യോഗത്തിൽ.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ജാക്വിലിൻ ടീച്ചർ സ്വാഗതമാശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശശി നന്ദി പ്രകാശിപ്പിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







