കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയും സ്വയം പര്യാപ്തത വിളംബരം ചെയ്യുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്, തരിയോട് സിഡിഎസിന്റെ സഹകരണത്തോടെ ഉയരെ എന്നപേരിൽ സംഘടിപ്പിച്ച വനിതാ സംഗമവും സിഡിഎസ് വാർഷികവും സ്ത്രീകളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ ഐഎഎസ് ഉദ്ഘാടനം ചെയ്തു. മനക്കരുത്തു കൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച താഹിറയ്ക്ക് ജില്ലാ കലക്ടർ ഉപഹാരം നൽകി ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി റസാക്ക്, ഐ സി ഡി എസ് സൂപ്പർവൈസർ എൻ ജി ജിഷ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ വിജയം നേടുകയും കഴിവ് തെളിയിക്കുകയും ചെയ്ത വനിതകളെയും വിവിധ കൂട്ടായ്മകളെയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, ഷിബു വി ജി സെക്രട്ടറി എം പി രാജേന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ തുടങ്ങിയവർ ചടങ്ങിൽ വച്ച് ആദരിച്ചു. വനിതാ ശാക്തീകരണത്തിനും കുടുംബ സമൂഹ നിലനില്പിനും സ്ത്രീകൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് സംഗമം ചർച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ, മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, വിവിധ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങിയ പരിപാടികൾ നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്‌വേർഡ്, കെ എൻ ഗോപിനാഥൻ, മെഡിക്കൽ ഓഫീസർ ഡോ ഷൈനി തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരന്ന വർണ്ണാഭമായ വനിതാ റാലിക്ക് വനിതാ ജനപ്രതിനിധികൾ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ, ഹരിത കർമ്മ സേന, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ
എടവക: എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ,







