എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സോഷ്യൽ മീഡിയ മാനേജ്‌മന്റ്, ക്രിയേറ്റീവ് കണ്ടന്റ് എന്ന സേവനങ്ങൾക്കായി യോഗ്യരായ ഏജൻസികൾ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ തങ്ങളുടെ പ്രൊഫൈൽ, പ്രവർത്തനരീതി, നിർദ്ദേശിക്കുന്ന ഡെലിവറബിളുകൾ, പ്രോജക്ട് ചെലവ് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി നവംബർ 20 വൈകിട്ട് അഞ്ചിനകം സബ് കളക്ടർ ആന്റ് പ്രസിഡന്റ്, എൻ ഊർ ചാരിറ്റബിൾ സൊസൈറ്റി, കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട്, വയനാട് ജില്ല, പിൻ – 673576 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 6238071371, 7907779802

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്
കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്







