എസ്‌ഐആർ(സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ- തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുകയാണ്. ബിഹാറിൽ എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്നും തുടർന്ന് രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന സംസ്ഥാനങ്ങളെയെല്ലാം എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തെ എസ്‌ഐആറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല. അതേസമയം, ഇതേ ആവശ്യവുമായി എത്തിയ മഹാരാഷ്ട്രയെ ഈ ഘട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.








