ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി മുഖ്യസന്ദേശം നൽകി.ജെസി സ്കിന്നർ,ഷൈജ ശശിധരൻ,ഉഷ ഷാജു,ജെസീല, ലൈമി,കവിത,റീജ എന്നിവർ സംസാരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







