കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കാര്യമ്പാടി ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ കെ വിജയലക്ഷ്മി, ലീന സി നായർ, ഇംപ്ളിമെൻ്റിംഗ് ഓഫീസർ പി എസ് ഗിരീഷ്കുമാർ, പി ടി എ പ്രസിഡൻ്റ് ഷാഹുൽ ഹമീദ്, എം എൻ ജസ്ന , പി ബിജു, എ എം ഹമീദ് എന്നിവർ പ്രസംഗിച്ചു.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട പ്രദേശങ്ങളിൽ നാളെ (ഓക്ടോബർ 29) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പനമരം ഇലക്ട്രിക്കൽ സെക്ഷൻ







