അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ് വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ് പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി.
എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങൾക്കു ശേഷമാണ് ഇന്നു മാർച്ച് നടത്തിയത്. അമ്പലവയൽ സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം എസ് ആദർശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി, ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് പ്രകാശ്, മുഹമ്മദ് ഷിബിലി, എ അബിൻ ബാബു എന്നിവർ സംസാരിച്ചു.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






