മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി കെ.എം നൗഷാദ്, ട്രഷറര്‍ സലാം പഞ്ചാരക്കൊല്ലി സംസാരിച്ചു.
l

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






