കൽപ്പറ്റ :
സമസ്ത നൂറാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി
SKSSF വയനാട് ജില്ലാ കമ്മിയുടെ നേതൃത്വത്തിൽ ജില്ലയിലെ 100 യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന
ഗ്രാമ ചരിത്രം സംഗമത്തിന്റെ
ജില്ലാ തല ഉത്ഘാടനം
ആനപ്പാറ യൂണിറ്റിൽ SKSSF ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി നിർവ്വഹിച്ചു.
നവംബർ 1 മുതൽ 20 വരെ നടക്കുന്ന ക്യാമ്പയിനിൽ ജില്ലയിലെ 12 മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 യൂണിറ്റുകളിലാണ് ഗ്രാമ ചരിത്രം സംഗമം സംഘടിപ്പിക്കുന്നത്.
മഹല്ലിന്റെയും പ്രദേശത്തിന്റെയും ചരിത്രം, മതകീയ പൈതൃകം-പാരമ്പര്യം,കുടിയേറ്റം,മഹല്ലിന് നേതൃത്വ നൽകിയവർ,
മഹല്ലിന്റെ വളർച്ച,
പുരോഗതി, സമസ്ത നൂറാം വാർഷികം,തുടങ്ങിയവല്ലാം സംഗമത്തിൽ ചർച്ചയാവും.
ആനപ്പാറ യൂണിറ്റിൽ നടന്ന ജില്ലാ തല ഉൽഘടന സംഗമത്തിൽ
മേഖലാ പ്രസിഡന്റ് ഷാഫി ഫൈസി ആദ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് റിയാസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വ നൽകി.
ജില്ലാ വർക്കിങ് സെക്രട്ടറി സുഹൈൽ വാഫി ചെന്നലോട് സമസ്ത സന്ദേശം കൈമാറി.
ഇസ്മാഈൽ ദാരിമി,താലിബ് ഹാജി,ജാഫർ മില്ലുമുക്ക്,അബ്ദുൽ മജീദ് പി സി, ഫൈസൽ മുട്ടിൽ, മൊയ്‌ദീൻ ഹാജി, മഹമൂദ് ബദരി,
മുജീബ് അഞ്ചുകുന്ന്,ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.
എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും മേഖലാ സെക്രട്ടറി റഷീദ് മൗലവി നന്ദിയും പറഞ്ഞു.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







