തിരുവനന്തപുരം:സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നമുക്ക് പല സ്ഥലങ്ങള്‍ കണ്ടുപിടിക്കാം, ഓണ്‍ലൈന്‍ ഡെലിവറികള്‍ ഹാക്ക് ചെയ്യാം, ഹോട്ടലുകള്‍ കണ്ടുപിടിക്കാം അല്ലേ? എന്നാല്‍ ഇതേ ജിപിഎസ് നിങ്ങളുടെ വവരങ്ങളെല്ലാം ചോര്‍ത്തുന്ന ചാരനാണെന്നറിയാമോ? . വ്യക്തി ഇരിക്കുകയാണോ, നില്‍ക്കുകയാണോ, ഒറ്റയ്ക്കാണോ അങ്ങനെ നിങ്ങളുടെ ഓരോ നീക്കവും അത് നിരീക്ഷിക്കുന്നുണ്ട്.കൃത്യമായി പറഞ്ഞാല്‍ നിങ്ങള്‍ എവിടെയാണെന്നുള്ള ലൊക്കേഷന് അപ്പുറമുള്ള വിവരങ്ങള്‍ ജിപിഎസ് ന് അറിയാന്‍ കഴിയുമെന്ന് സാരം.
ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) യില്‍ നടത്തിയ പഠനം ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഐഐടി ഡല്‍ഹിയിലെ പ്രൊഫസര്‍ സ്മൃതി ആര്‍ സാരംഗിയുടെയും എംടെക് വിദ്യാര്‍ഥി സോഹം നാഗിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ‘കൃത്യമായ ലൊക്കേഷന്‍’ വിവരങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുന്നതിന് ആപ്പുകള്‍ക്ക് GPS ഡാറ്റ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രശസ്തമായ ACM ട്രാന്‍സാക്ഷന്‍സ് ഓണ്‍ സെന്‍സര്‍ നെറ്റ്വര്‍ക്കുകളില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനം കാണിക്കുന്നു.








