കിടക്കയ്ക്ക് സമീപം വെള്ളം വച്ചിട്ടാണോ കിടന്നുറങ്ങുന്നത്? ആരോഗ്യത്തെ അപകടത്തിലാക്കരുത്.

ഒരു ഗ്ലാസ് വെള്ളമെങ്കിലും കിടയ്ക്ക് അരികിൽ വച്ചിട്ട് കിടന്ന് ഉറങ്ങുന്നതാണ് പലരുടെയും ശീലം. ഉറക്കത്തിനിടയിൽ ദാഹിച്ചാൽ, അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ട ആവശ്യം വന്നാൽ ഈ വെള്ളം വലിയ ഉപകാരമായിരിക്കും. നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ രീതി കാണുമ്പോൾ അപകടകരമായി തോന്നില്ലെങ്കിലും രാത്രിയിൽ ഇത്തരത്തിൽ വയ്ക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. പൊടി, വായുവിലുള്ള മറ്റ് വസ്തുക്കൾ, ബാക്ടീരിയ എന്നിവ ഈ ഗ്ലാസിൽ അടിഞ്ഞുകൂടാം. മുറിയിലെ ചൂടും പ്രകാശവും രാസപ്രക്രിയയ്ക്ക് കാരണമാകും. നിങ്ങൾ വെള്ളം തുറന്നാണ് വയ്ക്കുന്നതെന്ന് കരുതുക. ഇതിൽ പൊടിവീഴുമെന്നത് ഉറപ്പാണ്. നമ്മുടെ കണ്ണില്‍ വെള്ളം നല്ല തെളിച്ചത്തിൽ കാണുമെങ്കിലും അദൃശ്യമായ വസ്തുക്കൾ അതിന്റെ രുചിയെയും ഗുണനിലവാരത്തെയും നന്നായി ബാധിക്കും. ചില കേസുകളിൽ ബാക്ടീരിയയോ അലർജി ഉണ്ടാക്കുന്ന മറ്റ് വസ്തുക്കളോ ആണ് വെള്ളത്തിലുള്ളതെങ്കിലോ? പിന്നെ ആ വെള്ളം കുടിക്കാനേ പാടില്ല.

കുടിവെള്ളം ഏറെനേരെ എവിടയെങ്കിലും കെട്ടിനിൽക്കുന്നത് അത് ടാപ്പുകളിലായാൽ പോലും അണുക്കളുടെ വളർച്ചയ്ക്ക് കാരണമാകും. ഈ വെള്ളമാണ് നമ്മൾ കുടിക്കുന്നതെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിക്കും. രാത്രികാലങ്ങളിൽ ബെഡിന് സമീപം തുറന്ന് സൂക്ഷിക്കുന്ന വെള്ളത്തിൽ ഏതെങ്കിലും പ്രാണികൾ മുട്ടയിടാം അല്ലെങ്കിൽ വെള്ളത്തിൽ എന്തെങ്കിലും സാന്നിധ്യം അവശേഷിപ്പിക്കാം. ഇനി നിങ്ങളുടെ കിടക്കയ്ക്ക് സമീപമുള്ള ടേബിൾ ലാമ്പിൽ നിന്നുള്ള താപം വെള്ളത്തിൽ രാസപ്രവർത്തനത്തിന് കാരണമാകും. വെള്ളത്തിന്റെ ഘടനയെ തന്നെ ഇത് മാറ്റിമറിക്കും. രാവിലെ നമ്മൾ കാണുന്ന റിഫ്രെഷിങായുള്ള വെള്ളത്തിന് ഒരു ടേസ്റ്റ് വ്യത്യാസമുണ്ടാകും പഴകിയത് പോലെ. ഇത് നിങ്ങൾ ഉറക്കത്തിലേക്ക് വീണപ്പോൾ വെള്ളത്തിൽ സംഭവിച്ച മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.