അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ചികിത്സ തേടി. കാട്ടിക്കുളംസ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ (23), ഫസ്‌ന ഷെറിൻ (22), ഫാത്തിമ ഫെമ്റിൻ (19), അഞ്ചുകുന്നിൽ താമസിക്കുന്ന രാമചന്ദ്രൻ, ഭാര്യ ജയപ്രിയ, നിഷാന്ത്, ലിമിനേഷ് എന്നിവരാണ് എന്നിവരാണ് ചികിത്സ തേടിയത്. ഒക്ടോബർ 31 ന് അഞ്ചുകുന്ന് അറബിക് കിച്ചൻ എന്ന ഹോട്ടലിൽ നിന്നും ഷവർമ, വെജിറ്റബിൾ സാൻവിച്ച്, മയോണൈസ് എന്നിവയാണ് ഇവർ കഴിച്ചത്. തുടർന്ന് ഛർദ്ദി, വയറിളക്കം, പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരിൽ നാസറി ന്റെ മക്കളും, രാഹുലും അഞ്ജലിയും പിന്നീട് മാനന്തവാടി മെഡിക്കൽ മെഡി ക്കൽ കോളേജിൽ അഡ്‌മിറ്റായിരുന്നു. കൂടുതൽ അവശത നേരിട്ട ഗർഭിണി കൂടിയായ അഞ്ജലിയെ വിദ്ഗ്‌ധ പരിശോധനക്കും, ചികിത്സക്കുമായി ബന്ധുക്കൾ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ആരോ ഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ രണ്ട് മാസം മുൻപ് മുതൽ പ്രവർ ത്തനമാരംഭിച്ച ഹോട്ടൽ ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിലും, വിശ്വാസ്യത യോടും കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും സംഭവം നടന്നതായി പറയുന്ന ദിവസം നിരവധിയാളുകൾ ഷവർമയും മറ്റും കഴിച്ചിരുന്നതായും ആരും തന്നെ പരാതി പറഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കു മെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







