സൈബർ ആക്രമികളെ തുരത്താൻ വാട്‍സ്ആപ്പ്; പുതിയ സെറ്റിംഗ്‍സ് പരീക്ഷണത്തിൽ

സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപ്പില്‍ ഉടൻ തന്നെ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ (Strict Account Settings) എന്ന പുത്തന്‍ ഫീച്ചർ പ്രത്യക്ഷപ്പെടും. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്‍റുകളും ബ്ലോക്ക് ചെയ്യുന്നത് അടക്കമുള്ള സൗകര്യം സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് നല്‍കും. പുതിയ വാട്‌സ്ആപ്പ് സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇൻഫോ വാട്‍സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ കണ്ടെത്തി.

സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്
വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് മോഡ് ഉപയോക്താക്കൾക്ക് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ നൽകുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് പറയുന്നു. സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചർ ചില പരിരക്ഷകൾ സ്വയമേവ പ്രാപ്‌തമാക്കുന്നതിലൂടെ ഒരു നൂതന സുരക്ഷാ സുരക്ഷാ സംവിധാനമായി പ്രവർത്തിക്കും. കോളുകൾക്കിടയിൽ വാട്‌സ്ആപ്പിന്‍റെ സെർവറുകൾ വഴി ആശയവിനിമയങ്ങൾ റൂട്ട് ചെയ്യുന്നതിലൂടെയും ലൊക്കേഷൻ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാധ്യതയുള്ള ട്രാക്കിംഗ് തടയുന്നതിലൂടെയും ഐപി അഡ്രസ് സംരക്ഷണവും ഇതിൽ ഉൾപ്പെടും.

കൂടാതെ അജ്ഞാതരായ കോണ്ടാക്റ്റുകളിൽ നിന്നുള്ള മീഡിയ, ഫയൽ അറ്റാച്ചുമെന്‍റുകൾ തടയാനുള്ള കഴിവും ഇതിൽ ഉൾപ്പെടും. മാൽവെയർ അല്ലെങ്കിൽ ഫിഷിംഗ് ലിങ്കുകൾ അടങ്ങിയ ഫോട്ടോകൾ, വീഡിയോകൾ അല്ലെങ്കിൽ ഡോക്യുമെന്‍റുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയാനും കഴിയും. അത്തരം അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായി ഈ പുതിയ ഫീച്ചർ പരിമിതപ്പെടുത്തും. ഇത് അപകടസാധ്യത കുറയ്ക്കും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.