ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു,സിഡിഒമാരായ കെ. പി.വിജയൻ,രാധ പ്രസാദ് എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






