കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾ, വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കളുടെ മാതൃകകൾ എന്നിവ കുട്ടികൾക്കും മറ്റു സന്ദർശകർക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി.
കൂടാതെ, ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധതരം ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും, ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും രോഗനിർണയം, നിരീക്ഷണം, ചികിത്സ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആധുനിക കാർഡിയോളജി ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനവും
ഒപ്പം, ബി.എൽ.എസ്. (Basic Life Support) പരിശീലനം, സാമൂഹിക സേവന തത്പരരായവർക്ക് ആസ്റ്റർ വോളന്റിയേഴ്സ് രജിസ്ട്രേഷൻ, ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നൽകുന്നതിനും ഐ നെസ്റ്റ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ എക്സിബിഷൻ നവംബർ 8ന് അവസാനിയ്ക്കും.







