പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ മദ്യവുമായി ഇയാൾ പിടിയിലാവുന്നത്. 500 എം.എൽ കൊള്ളുന്ന 22 ബോട്ടിലുകൾ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.കെ മിനമോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







