കൊളഗപ്പാറ: സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ്
കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് മേഴ്‌സി ദമ്പതിക ളുടെ മകൻ ഡോൺ റോയ് (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചാ യിരുന്നു അപകടം. ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ബേലൂരിൽ ഫാം ഡി ( ഡോക്ടർ ഓഫ് ഫാർമസി) അവസാന വർഷ വിദ്യാർ ഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെ യായിരുന്നു. സഹോദരൻ ഡിയോൺ. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







