പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ ഗാല 2025 മഹോത്സവം ആരംഭിച്ചു . നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം . സ്റ്റാളുകൾ, ഭക്ഷ്യ വില്ലനശാലകൾ . കല-കായിക വിനോദങ്ങൾ എല്ലാം ഗാലയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും , കലപരിപാടികൾ ഒരുക്കിയുണ്ട്.
പടിഞ്ഞാറത്തറയുടെ മഹോത്സവം ആയ ഗാല 2025ന്റെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ മാൻ എം മുഹമ്മദ് ബഷീർ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. മഹോത്സവകമ്മിറ്റി ചെയർമാൻ. പി. അഷറഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജനൈദ് കൈപാണി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. ജോസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.അബ്ദുൾ റഹീമാൻ ,കെ.കെ അസ്മ. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ്. മെമ്പർമാരായ ബിന്ദുബാബു റഷീദ് വാഴയിൽ. മുഹമ്മദ് ബഷീർ, അനീഷ് കെ.കെ.സജി. യു.എസ്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക രംഗത്തെ പൗര പ്രമുഖരായ . കെ.ഹരീസ്. പി.കെ. വർഗ്ഗീസ്, സി.രാജിവൻ. ഗാലയുടെ ഭാരവാഹികളായ അബ്ദുൾ റഹിമാൻ . അഷറഫ്. കൺവീനർ പി നാസർ, കെ.ടി.കുഞ്ഞബുള്ള . മനോജ് പി. റാഷീദ് ഗഫൂർ പി.ജെ. മാത്യു, സി. ഹാരിസ് എന്നിവർ പ്രസംഗിച്ചു.








