സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് ഡിസംബര്‍ 9,11 തിയതികളില്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തിയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാംഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 വരെയാണ്. സൂക്ഷ്മപരിശോധന നവംബര്‍ 22 നും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 24 മാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 നടക്കും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 21,900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയയിലൂടെ 23,612 ആയി വര്‍ദ്ധിച്ചു. ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 2,84,30,761 വോട്ടര്‍മാരുണ്ട്. പ്രവാസി ഭാരതീയര്‍ക്കുള്ള വോട്ടര്‍ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയില്‍ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉള്‍പ്പെടെ ആകെ 2841 വോട്ടര്‍മാരാണുളളത്. ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ നവംബര്‍ 4, 5 തിയതികളില്‍ വീണ്ടും അവസരം നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കല്‍, ഭേദഗതി, സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. പട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റുകള്‍ 14 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് വോട്ടെടുപ്പിനായി 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്കായി 28,127 ഉം മുനിസിപ്പാലിറ്റികള്‍ക്ക് 3604 ഉം കോര്‍പറേഷനുകള്‍ക്ക് 2015 ഉം പോളിങ് സ്റ്റേഷനുകളാണുളളത്. ഒരു വോട്ടര്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തില്‍ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് മെഷീനുകളുടെ 50,693 കണ്‍ട്രോള്‍ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ പോളിങ് സ്റ്റേഷനിലും ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂര്‍ത്തിയാക്കിയ മെഷീനുകളില്‍ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15 ലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയാണെങ്കില്‍ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.

ജില്ലാ കളക്ടറാണ് ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകള്‍ക്ക് വാര്‍ഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികള്‍ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിക്കും. വോട്ടെടുപ്പിനും പോളിങ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി 1,80,000 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം വോട്ടെടുപ്പിന് മുമ്പ് നല്‍കും. പോളിങ് സാധനങ്ങളുടെ വിതരണം പോളിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരികെ വാങ്ങി സൂക്ഷിക്കാനുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത്തലത്തിലും, മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപനതലത്തിലുമാണ് വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. വോട്ടെണ്ണലും ഇതേ കേന്ദ്രങ്ങളില്‍ നടത്തും. സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങള്‍ ഉണ്ടാകും.

സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മീഷന്‍ അയോഗ്യരാക്കും.
വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ അതത് പോളിങ് സ്റ്റേഷനില്‍ മോക്‌പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 7 ആരംഭിച്ച് വൈകിട്ട് ആറ് വരെ നടക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് കുടിവെളളം, റാമ്പ്, സുഗമമായി വോട്ട് ചെയ്യാനും വിശ്രമിക്കാനും സൗകര്യം ക്രമീകരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും 6 മാസത്തിനു മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ് എന്നിവ വോട്ടെടുപ്പിനായി കരുതാം. വോട്ടെടുപ്പ് ദിവസം എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ വോട്ട്‌ചെയ്യുന്നതിനുളള അനുമതിയോ നല്‍കുന്നതിന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.

വോട്ടര്‍പട്ടികയ്ക്കായി ഇലക്ട്രല്‍ റോള്‍ മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ക്ക് ഇ-ഡ്രോപ്പ്, വോട്ടെണ്ണലിനായി ട്രെന്‍ഡ്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വരണാധികാരി, സെക്ടറല്‍ ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പോളിംഗ് ദിവസവും തലേന്നും മോണിറ്ററിംഗിനായി പോള്‍ മാനേജര്‍, സ്ഥാനാര്‍ത്ഥികള്‍ക്കായി നോമിനേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം, ഇവിഎം ട്രാക്കിങ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളും കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് വോട്ടിങ് മെഷിനിലെ വോട്ടുകള്‍ എണ്ണും. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടുകള്‍ ഒരേ ടേബിളിലായിരിക്കും എണ്ണുക. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് സോഫ്റ്റ്‌വെയറില്‍ ലഭ്യമാക്കും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.