മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ നവനിത അശോക് എന്നിവർ സ്‌കൂളിൻ്റെ അഭിമാന താരങ്ങളായി.
വിദ്യാർത്ഥികളെ പിടിഎ പ്രസിഡൻ്റ് ബാബു,സ്കൂൾ ഹെഡ്മാസ്റ്റർ അശോകൻ എന്നിവർ ചേർന്ന് അനുമോദിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







