ഡൽഹിയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 10ന് വൈകുന്നേരം 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഹരിയാന രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പതിയെ വന്ന വാഹനം റെഡ് ലൈറ്റിന് സമീപം നിർത്തുകയും ഉടനെ പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന വിവരമാണ് പൊലീസ് പങ്കുവെയ്ക്കുന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച കാറുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് സമാനമായി നടന്ന സ്ഫോടനങ്ങൾ വീണ്ടും ചർച്ചയിൽ ഇടം നേടിയിരിക്കുകയാണ്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






