മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് മദൻലാൽ കെ ബി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സുബൈർ ഇളകുളം അധ്യക്ഷത വഹിച്ചു. പിടിഎ അംഗങ്ങളായ റഷീദ്, സക്കീന, ഷമീന മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹോക്കി വയനാട് ജില്ലാ സീനിയർ താരങ്ങളായ വൈശാഖ്, അതുൽ എന്നിവർ വിദ്യാർത്ഥികൾക്കായി ഗെയിം പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സി അഷ്റഫ് സ്വാഗതവും കായികാധ്യാപകൻ സുഹൈബ് വി നന്ദിയും പറഞ്ഞു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






