കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങ് കളക്ടർ ഡി. ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ., ജില്ല വിദ്യാഭ്യാസ ഓഫീസർ സി. വി. മൻമോഹൻ കെ.എ.എസ്., എ.ഇ.ഒ മാരായ ഷിജിത ബി. ജെ., ബാബു ടി., സുനിൽ കുമാർ എം., ജി.വി.എച്ച്.എസ്. മാനന്തവാടി വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പാൾ ജിജി കെ. കെ., ഉപസമിതി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനിൽ അഗസ്റ്റിൻ, അജിത്ത് പി. തോമസ്, സുബൈർ ഗദ്ദാഫി, ജാഫർ പി. കെ. എന്നിവർ പങ്കെടുത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







