പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിയും. ഇതുവഴി ഒരു ജീവൻ തന്നെ രക്ഷിക്കാനും കഴിയുമെന്ന് പറയുകയാണ് TGH ഓങ്കോ ലൈഫ് കാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഉത്കർഷ് പറയുന്നു.
വയറിലെ കാൻസർ(ആമാശയ കാൻസർ) അല്ലെങ്കിൽ ഗ്യാസ്ട്രിക്ക് കാൻസർ ഉണ്ടാകുന്നത്, വയറിലെ പാളികളിൽ അനിയന്ത്രിതമായി കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. ഇത് സാധാരണയായി വളരെ പതുക്കെ മാത്രമേ വികസിച്ചുവരികയുള്ളു. ദഹനക്കേട്, വയറനുള്ളിലെ വീർപ്പുമുട്ടൽ, ഓക്കാനം, പെട്ടെന്നുള്ള ശരീരഭാരം കുറയൽ എന്നിവയെല്ലാം അസുഖംപിടിപെട്ട് കുറേനാളുകൾക്ക് ശേഷമാകും ഉണ്ടാകുക. ഇത് രോഗം ആദ്യമേ മനസിലാക്കാൻ കഴിയാതെ പോകാനുള്ള കാരണമാണ്.
Men are more prone to Stomach Cancer
Stomach Cancer
ഏത് പ്രായത്തിലുള്ളവർക്കും ആമാശയ കാൻസർ വരാൻ സാധ്യതയുണ്ടെങ്കിലും ഇത് വരാൻ ഏറ്റവും കൂടുതൽ സാധ്യത പുരുഷന്മാർക്കാണ്. ഇതിനാൽ ഇക്കാര്യത്തിൽ പുരുഷന്മാർ കൂടുതൽ ബോധവാന്മാരാകണം. ജീവിതശൈലിയിലെ തെരഞ്ഞെടുപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. മാത്രമല്ല നിരന്തരം സ്‌ക്രീനിങ് നടത്തേണ്ടതും ആവശ്യമാണ്.
പുരുഷന്മാരിൽ ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അതിലൊന്ന് പുകവലിയാണ്. സ്ത്രീകളിലും പുകവലിക്കുന്നവരുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. അതേപോലെ തന്നെ മദ്യാപനവും ഇതിനൊരു കാരണമാണ്. പ്രൊസസഡ് ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതും ആമാശയ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. പുരുഷന്മാർ കൂടുതലായി രാസവസ്തുക്കൾ, പൊടികൾ, ചില ലോഹങ്ങൾ എന്നിവയുടെ എക്‌സ്‌പോഷറുള്ള ഇടങ്ങിൽ ജോലി ചെയ്യുന്നതും ഈ അസുഖം പിടിപെടാൻ കാരണമാകുന്നുണ്ട്. ഇതിനർഥം സ്ത്രീകൾ സുരക്ഷിതരാണെന്നല്ല. അവർക്കും ഈ രോഗം വരാം.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.