തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ് ഇത്. തൊണ്ടയില്‍ കാണപ്പെടുന്ന മുഴ, കഴുത്തിലെ കഴലകളില്‍ കാണപ്പെടുന്ന വീക്കം, ഭാരക്കുറവ്, തൊണ്ടവേദന ക്ഷീണം ഇതൊക്കെ തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങളാണ്. പക്ഷേ ഈ ലക്ഷണങ്ങളൊക്കെ രോഗം വഷളാകുമ്പോഴേ പ്രത്യക്ഷപ്പെടുകയുളളൂ എന്ന് മാത്രം.
എന്നാല്‍ തൈറോയിഡ് കാന്‍സര്‍ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യാന്‍ കാരണം ടെസ്റ്റുകളും ഇമേജിംഗും കൂടുതല്‍ ചെയ്യുന്നത് കൊണ്ട് തന്നെയാണ്. കഴുത്ത് വേദന, ഷോള്‍ഡര്‍ പെയിന്‍ എന്നിവ ഉണ്ടാകുമ്പോള്‍ സ്‌കാനുകള്‍ ചെയ്ത് നോക്കുമ്പോഴാണ് തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്. അല്ലെങ്കില്‍ അവസാന സ്‌റ്റേജ് വരെ ലക്ഷണങ്ങള്‍ കാണിക്കില്ല. 90-95 ശതമാനം തൈറോയിഡ് കാന്‍സറുകളും വളരെ പതുക്കെ വളരുന്നവയായണ്. അതുകൊണ്ടാണ് ഇതിന് പെട്ടെന്നൊന്നും ലക്ഷണങ്ങള്‍ കാണിക്കാത്തത്.

റേഡിയേഷന്‍ ഏല്‍ക്കാന്‍ സാഹചര്യമുള്ള ജോലിചെയ്യുന്ന ആളുകള്‍, അല്ലെങ്കില്‍ റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ഉണ്ടായിട്ടുളള സ്ഥലങ്ങളിലുള്ളവര്‍, ആണവ റിയാക്ടറുകളില്‍ ലീക്ക് ഉണ്ടാകുന്ന സ്ഥലങ്ങള്‍ അത്തരത്തിലുള്ള ഇടങ്ങളില്‍ തൈറോയിഡ് കാന്‍സറിന്റെ എണ്ണം കൂടുന്നതായി കണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ട് ഇവിടെ കാന്‍സറിന്റെ വര്‍ധനവ് കൂടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
സ്ത്രീകളില്‍ തൈറോയിഡ് കാന്‍സര്‍ കൂടുതല്‍ കാണുന്നതിന് ഹോര്‍മോണുമായും ബന്ധമുണ്ടാകാം. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമൊന്നും ഇല്ല എന്ന് കരുതി തൈറോയിഡ് കാന്‍സര്‍ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റ് ഹോര്‍മോണിന്റെ ലവല്‍ മാത്രമാണ് കാണിക്കുന്നത്. ഹോര്‍മോണിന് കുഴപ്പമില്ല എന്ന് മാത്രമാണ് ഇതിനര്‍ഥം. തൈറോയിഡ് മുഴ ഉണ്ടാകുന്നതുമായി ഇതിനൊരു ബന്ധവുമുണ്ടാകുന്നില്ല.
അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ തൈറോയിഡില്‍ ചെറിയ മുഴകളൊക്കെ കാണാം. പലതും അപകടകാരികളല്ല. ഒരു സെന്റീമീറ്ററില്‍ താഴെയുളള മുഴകളാണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. പക്ഷേ മുഴകളുടെ വലിപ്പം കൂടുന്നതനുസരിച്ചോ കഴുത്തിലുള്ള കഴലകളിലേക്ക് പടരുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ സര്‍ജറി വേണ്ടിവരും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.