2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ എന്നായിരുന്നു ചോദ്യം. തീർച്ചയായും എന്നായിരുന്നു റൊണാൾഡോയുടെ ഉത്തരം. ‘അടുത്ത വർഷം എനിക്ക് 41 തികയും. പിന്നീടൊരു അഞ്ചുവർഷം കൂടി ദേശീയ കുപ്പായത്തിൽ കളിക്കാനാകില്ല, എന്നാൽ കഴിയുന്ന കാലത്തോളം ഫുട്ബോൾ കളിക്കും, റോണോ കൂട്ടിച്ചേർത്തു.
പോര്‍ച്ചുഗലിനായി 143 ഗോള്‍. പ്രൊഫഷണല്‍ കരിയറില്‍ ആകെ 953 ഗോള്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






