സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.
കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ ദൃശ്യമായത്. ഇന്നലെ രാവിലെ 1800 രൂപയുടെ വർധനയോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 92,600 രൂപയിലെത്തിയ സ്വർണവില, ഉച്ചയോടെ 320 രൂപ കുറഞ്ഞ് 92,280 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഈ മാസം അഞ്ചാം തീയതി രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.







