വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി. ടി. എ പ്രസിഡന്റ് മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി കൊടുവേരി, മുനീർ സി തുടങ്ങിയവർ പ്രസംഗിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







