കാട്ടിക്കുളം: രണ്ടാം ക്ലാസിലെ
രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു. ഈ അവസരത്തിൽ 50 ൽ അധികം നാടൻ പലഹാരങ്ങളുടെ പാചകകുറിപ്പ് ഉൾപ്പെട്ട
‘അപ്പച്ചന്തം ‘ എന്ന പേരിലുള്ള കുട്ടികളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനം എച്ച് എം ശ്രീമതി സബ്രിയ ബീഗം പി നിർവഹിച്ചു. പാഠഭാഗങ്ങളുടെ നേരനുഭവം ഒരുക്കിയ സഷോഷം പിടിഎ, രക്ഷിതാക്കൾ, മറ്റധ്യാപകർ, കുട്ടികൾ എന്നിവർ രേഖപ്പെടുത്തി.
രണ്ടാം ക്ലാസ് അധ്യാപികമാരായ ശ്രീമതി വിജി ടി എം , ശ്രീമതി പ്രതിഭ എൻ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






