കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഒരു അന്താരാഷ്ട്ര മാധ്യമത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുളള വിവരങ്ങളുള്ളത്.

നടുവിന്റെ വേദന
നടുവേദന ഉണ്ടാകുമ്പോള്‍ ‘ ഓ പ്രായത്തിന്റെയാണ്’ എന്നാണ് പലരും പറയുന്നത്. പ്രായംകൂടുന്നതുകൊണ്ടാണ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതെന്ന് കരുതി രോഗ ലക്ഷണങ്ങളെ തള്ളിക്കളയുന്നവരാണ് അധികവും. നടുവേദന സാധാരണമാണെങ്കിലും നീണ്ടുനില്‍ക്കുന്നതും സ്ഥിരമായുള്ളതും ആഴത്തിലുള്ളതുമായ പുറം വേദനയും ഇടുപ്പ് വേദനയും ശ്രദ്ധിക്കേണ്ടകാര്യങ്ങളാണെന്ന് ഡോ. ജിരി കുബൈസ് പറയുന്നു.കാന്‍സറിന്റെ ലക്ഷണമായേക്കാവുന്ന നടുവേദന സാധാരണയായി മറ്റ് കാന്‍സര്‍ ലക്ഷണങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകുന്നത്

പെട്ടെന്ന് ശരീരഭാരം കുറയുന്നു

ശരീരഭാരം കുറയാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഇതിനുവേണ്ടി ഒന്നും ചെയ്യാതെ തന്നെയാണ് ഭാരം കുറയുന്നതെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദ്ദം പോലെയുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടും ഭാരം കുറയുമെങ്കിലും കാന്‍സര്‍ പോലുളള ഗുരുതരമായ രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. പാന്‍ക്രിയാസ്, ആമാശയം, അന്നനാളം,ശ്വാസകോശം എന്നിവയിലെ കാന്‍സറുമായി ബന്ധപ്പെട്ട കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ വലിയൊരു ഭാഗം അപഹരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഭാരം കുറയുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എങ്കിലും വിശദീകരിക്കാനാവാത്ത രീതിയില്‍ ഭാരം കുറയുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്ന് ഓര്‍ക്കേണ്ടതുണ്ട്.

തുടര്‍ച്ചയായി ഉണ്ടാകുന്ന തൊണ്ടവേദന
തൊണ്ടവേദന പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാമെങ്കിലും നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന ആശങ്കാജനകമാണെന്നുവേണം കരുതാന്‍. മൂന്ന് ആഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. തൊണ്ടവേദനയ്‌ക്കൊപ്പം ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടുകൂടി ഉണ്ടെങ്കില്‍ അത് തൊണ്ടയിലെ കാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാമെന്ന് ഡോ. ക്യൂബൈസ് ഓര്‍മിപ്പിക്കുന്നു. തൊണ്ടവേദനയ്‌ക്കൊപ്പം ശബ്ദത്തിലെ മാറ്റങ്ങള്‍, ചെവി വേദന, കഴുത്തില്‍ മുഴ, വിട്ടുമാറാത്ത ചുമ, ഭാരം കുറയല്‍ എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

ഗതാഗത നിയന്ത്രണം

വൈത്തിരി – തരുവണ റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 29, 30) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.