കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പുഷ്പൻ സിഐടിയു മാനന്തവാടി ഏരിയ സെക്രട്ടറിയും മാനന്തവാടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമാണ്. തലപ്പുഴ സ്വദേശിയാണ്.
മീനങ്ങാടി ഏരിയ കമ്മിറ്റി അംഗമായ വി. സുരേഷ് കൃഷ്‌ണഗിരി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിക്കുകയായിരുന്നു. രണ്ടുതവണ മീനങ്ങാടി പഞ്ചായത്ത് അംഗമായി. സ്ഥിരസമിതി അധ്യക്ഷനുമായിരുന്നു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






