മാനന്തവാടി:
യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു. കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ സി.ആർ ഇന്ദ്ര, അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ എന്നിവർ ക്ലാസുകൾ എടുത്തു.വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജിനോജ് പാലത്തടത്തിൽ , ജില്ലാ ജൈവവൈവിധ്യ ബോർഡ് വൈസ് ചെയർമാൻ ടി.സി ജോസഫ് എന്നിവർ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






