പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്ന വിമുക്തി മിഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് മാനന്തവാടി ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാബു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവൻ തരിപ്പ, പ്രിവന്റിവ് ഓഫീസർ കെ. കെ. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ എം.കെ. മൻസൂർ അലി,പി.പി.ശ്രീജേഷ്, കെ.ഹാഷിം, എം.പി
.ഷഫീഖ്, ജയ്മോൻ, എക്സൈസ് ഡ്രൈവർ ജോൺ ജോസ് മുതലായവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ എക്സൈസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ സ്വാഗതം ആശംസിച്ചു.ജില്ലയിലെ വിവിധ കോളേജു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് ഒമ്പത് വിക്കറ്റിന് എൻ.എം.എസ്.എം. ഗവ. കോളേജ് കൽപ്പറ്റയെ പരാജയപ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുകയും വിജയികളായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ടീമിനും,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എൻ.എം. എസ്.എം. ഗവൺമെൻറ് കോളേജ് കൽപ്പറ്റ ടീമിനും സർട്ടിഫിക്കറ്റുകളും, ട്രോഫികളും, പ്രൈസ് മണിയും വിതരണം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം “തെറ്റായ ലഹരികളോട് നോ പറയാമെന്നും, ജീവിതം തന്നെയാവണം ലഹരി എന്നും ” ആഹ്വാനം ചെയ്യുകയും ചടങ്ങിന് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ
പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ







