ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്. പാവപ്പെട്ടവർക്ക് വീടും രോഗികള്‍ക്ക് മരുന്ന് വിതരണവുമാണ് പ്രധാനമായും ചെയ്തിരുന്നത്.
പണം കൂടുതല്‍ വന്നതോടെ പ്രശ്നം തുടങ്ങി. ഇരുവർക്കുമിടയില്‍ ഈഗോയും വളർന്നു. പ്രസംഗത്തില്‍ ഈഗോയെ പടിക്ക് പുറത്തു നിർത്തണമെന്ന് പറഞ്ഞവർ പ്രവർത്തിയില്‍ ഇത് പാലിച്ചില്ല. ഇതിനൊപ്പം പ്രൊഫഷനല്‍ പ്രശ്നങ്ങളും രൂക്ഷമായി.
കഴിഞ്ഞ മെയ് മാസത്തില്‍ ജിജി ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ പുതിയ സംഘടന തുടങ്ങി സംഭാവന സ്വികരിച്ചു തുടങ്ങി. ഇതും തർക്കം ഇരട്ടിയാക്കി.ഇതിനിടെ സുവിശേഷ പ്രസംഗ വേദിയും പൊതുവേദിയും ജിജിക്ക് കൂടുതല്‍ ലഭിച്ചതും മാരിയോയെ അസ്വസ്ഥനാക്കി. ഇതും ഇരുവരുമായുള്ള അകലം കൂട്ടി.കഴിഞ്ഞ ഒക്ടോബർ 25ന് പ്രശ്നം പറഞ്ഞ് തീർക്കാൻ ജിജി മാരിയോയുടെ വീട്ടിലെത്തി. അത് അടിയില്‍ കലാശിച്ചു. പോലീസ് കേസുമായി.







