വര്‍ണ്ണാഭമായി ശിശുദിനാഘോഷം

ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ബലൂണും കൊടി തോരണങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ശിശുദിന റാലിക്ക് അണിനിരന്നത്. കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തദ്ദേശസ്വയം ഭരണ വകുപ്പ്ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ കുട്ടികളുടെ ചാച്ചാജി തന്വംഗി സുഹാന ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് മുഹമ്മദ് അമിന്‍ഷ അധ്യക്ഷനായ പരിപാടിയില്‍ 2025-2026 വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറികെ. രാജന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. ശിശു ദിന സ്റ്റാമ്പ് രൂപകല്പന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാറൂഖ് ഗവ ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വി.കെ വൈഗയാണ് സ്റ്റാമ്പ് രൂപകല്പന ചെയ്തത്. വര്‍ണ്ണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന, കഥാ – കവിതാരചന, പ്രസംഗം മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ സ്പീക്കര്‍ നിവേദ് ക്രിസ്റ്റി ജെയ്‌സണ്‍, എഡ്വിന്‍ ജോഹാന്‍ ദീപു,പി.മീവല്‍ റോസ്, പി.എസ് ഫായ്ഹ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നാ തോമസ്, ജില്ലാ വനിതാ- ശിശു സംരക്ഷണ ഓഫീസര്‍ കെ.ആര്‍ ബിന്ദു ഭായ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍,എം. ബഷീര്‍, പി.ഗീത, സി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.