തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള സമയങ്ങള്‍ മാലിന്യം രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഫളക്‌സുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ പാത്രങ്ങള്‍, വെള്ളം നല്‍കുന്ന കുപ്പികള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കണം. സര്‍ക്കാര്‍ അംഗീകരിച്ച പുനരുപയോഗ സാധ്യതയുള്ള തുണി നിര്‍മ്മിതമായ ബാനറുകള്‍, പ്രകൃതി സൗഹൃദ പ്രചാരണ ഉപാധികള്‍, പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ച് മാതൃകാപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഹരിതചട്ട പാലനം ഉറപ്പാക്കാന്‍ ജില്ലാ-ബ്ലോക്ക് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ നൂറ് ശതമാനം കോട്ടണ്‍ തുണി, റീ സൈക്ലിങ്ങിന് സാധിക്കുന്ന പോളി എത്തിലിന്‍ പേപ്പര്‍ എന്നിവ ഉപയോഗിക്കണം. പ്രചാരണ സാമഗ്രികളില്‍ പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക് -പോളിസ്റ്റര്‍ തോരണങ്ങള്‍ ഉപയോഗിക്കരുത്. പേപ്പര്‍ – കോട്ടണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടികളും തോരണങ്ങളും ഉപയോഗിക്കാം, രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍, പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, യോഗങ്ങള്‍, റാലികളില്‍ നിരോധിത പ്ലാസ്റ്റിക് പേപ്പര്‍ കപ്പ് – പ്ലെയ്റ്റ് എന്നിവ ഉപയോഗിക്കരുത്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും ഹരിത മാനദണ്ഡങ്ങള്‍ പാലിക്കണം. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഉണ്ടാവുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കൈമാറണം. മാലിന്യ സംസ്‌കരണത്തില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 നമ്പറില്‍ അറിയിക്കാം.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.