ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും ജുവാന്‍ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവരാണ് അര്‍ഹരായത്. ആറു മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഗണിത ശാസ്ത്രത്തില്‍ പൈയുടെ മൂല്യം 518 ല്‍ അധികം അക്കങ്ങളില്‍ തെറ്റ് കൂടാതെ ഏഴ് മിനുട്ട് 22 സെക്കന്‍ഡില്‍ പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും 118 മൂലകങ്ങള്‍ ഒരു മിനുട്ട് 25 സെക്കന്‍ഡില്‍ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവുമായ ജുവാന്‍ ക്രിസ്റ്റോഷിജു,12 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ അസാമാന്യ ധൈര്യത്തിലൂടെ പിതൃമാതാവിന്റെ ജീവന്‍ രക്ഷിച്ച കെ. മുഹമ്മദ് ഹാനി, ഭിന്നശേഷി വിഭാഗത്തില്‍ ശാസ്ത്രോത്സവ വിജയിയായ ആന്‍മരിയ ഷിജുവുമാണ് ആദരവ് ഏറ്റുവാങ്ങിയത്

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്







