വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായ് സൈബര്‍ ലോകം – അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ സൈബര്‍ കോര്‍ണര്‍ പ്രദര്‍ശനവും നടത്തി. കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.ആര്‍ ബിന്ദുബായ് അധ്യക്ഷയായ പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ തനു ജഗദീഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സി. കെ പ്രിയരഞ്ജിനി, പി.ടി.എ പ്രസിഡന്റ് കെ. ഫൈസല്‍, പി.വി അജ്മല്‍, എസ്. അഭയ്, പി. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







