ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ട് ആയിരിക്കും. ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കും.

എന്താണ് ഇ-പാസ്‌പോർട്ട്?
പുറംഭാഗത്ത് കവറിൽ ഒരു ചെറിയ ​ഗോൾഡൻ ചിഹ്നം മാത്രം മാറ്റി നിർത്തിയാൽ പഴയ പാസ്പോർട്ടുമായി ഒറ്റ നോട്ടത്തിൽ കാര്യമായ മാറ്റം ഇ-പാസ്പോർട്ടിനില്ല. ആർഎഫ്ഐഡി ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയതിനാൽ പുതിയ ഇ-പാസ്പോർട്ട് ആഗോള ഇ-വെരിഫിക്കേഷൻ സംവിധാനങ്ങളുമായി പൊരുത്തപ്പെടുത്തുകയും തട്ടിപ്പുകൾ കുറയ്ക്കുകയും ഇമിഗ്രേഷൻ ക്യൂവിലെ സമയം ലാഭിക്കുകയും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ടതുണ്ടോ?
നിങ്ങളുടെ പക്കൽ നിലവിലുള്ള പാസ്പോർട്ട് ഇപ്പോൾ മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം നിലവിലുള്ള പാസ്പോർട്ട് മാറ്റിയാൽ മതി. അതുവരെ ഇപ്പോഴുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച പതിപ്പ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.

പാസ്‌പോർട്ട് സേവാ പ്രോഗ്രാം V2.0 എന്നത് കേവലം ചിപ്പ് മാത്രമല്ല, പകരം വെബ്സൈറ്റും ആപ്പും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ഓട്ടോ-ഫിൽഡ് ഫോമുകൾ, കൂടുതൽ എളുപ്പത്തിൽ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, യുപിഐ, ക്യുആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ, അപേക്ഷകരെ സഹായിക്കാൻ എഐ-പവേ‍ര്‍ഡ് ചാറ്റ്, വോയിസ് ബോട്ടുകൾ എന്നിവയാണ് ശ്രദ്ധേയം. നിങ്ങൾ പാസ്പോർട്ടിനായി പുതുതായി അപേക്ഷിക്കുകയാണെങ്കിലും നിലവിലുള്ളത് പുതുക്കുകയാണെങ്കിലും നടപടിക്രമങ്ങൾ മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്.

പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ട വിധം
പാസ്‌പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക

ന്യൂ യൂസർ രജിസ്‌ട്രേഷൻ തിരഞ്ഞെടുത്ത് പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക. പേര്, ജനനത്തീയതി, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.