ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി മാരിയോ വിഡിയോയിൽ പറഞ്ഞു.
“ഫിലോകാലിയയുടെ പേരിൽ കഴിഞ്ഞ വർഷം മാരിയോ രഹസ്യമായി കമ്പനി ആരംഭിച്ചു. തനിക്ക് കമ്പനിയിൽ യാതൊരു ബന്ധമില്ല. അജ്‌മലടക്കമുള്ള ചിലരുടെ നേതൃത്വത്തിലായിരുന്നു കമ്പനി. ഞാനതിനെ ചോദ്യം ചെയ്തു, എതിർത്തു. ഇതോടെ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ നടക്കാതെയായി. വീട് നിർമാണം പ്രതിസന്ധിയിലായി”, ജിജി പറഞ്ഞു. കമ്പനി മുന്നോട്ട് പോയ്‌ക്കോളൂ പക്ഷേ ട്രസ്‌റ്റിന്റെ പ്രവർത്തനം മരവിപ്പിക്കരുതെന്ന് മാരിയോയോട് പറഞ്ഞു. കമ്പനിയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മാരിയോയുടെ ചാനലിലൂടെ കാണിച്ചു പണം ശേഖരിക്കാൻ തുടങ്ങി. ഇതോടെ ചാരിറ്റബിൾ ട്രസ്റ്റിന് ഫണ്ട് വരാതെയായി. 30 കുടുംബങ്ങളുടെ വീട് നിർമാണം തുടങ്ങി. അങ്ങനെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും ജിജി പറഞ്ഞു.
കമ്പനിയിലെ മറ്റുള്ളവരോട് കുടുംബവും ട്രസ്റ്റും തകർക്കരുതെന്ന് ആവശ്യപ്പെട്ടു. അവർ ഗൂഡാലോചന നടത്തി എന്റെ ക്യാബിനിൽ കയറി എന്നെ പുറത്താക്കി. ചർച്ച നടത്തുന്നതിനിടെ വീട്ടിലെ ക്യാമറയുടെ ഡിവിആർ എടുത്ത് തലയ്ക്കടിച്ചു. മകൾ ബന്ധുക്കളെ വിളിച്ചു. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് സ്വമേധയ കേസെടുക്കുന്നതെന്നും ജിജി പറഞ്ഞു. മാരിയോയ്ക്ക് നോർമലായി ചിന്തിക്കാൻ പറ്റുന്ന അവസ്‌ഥയല്ല. അത് മുതലെടുക്കുകയാണെന്നും ജിജി പറഞ്ഞു.








