വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ മരണപ്പെടുകയോ സ്ഥലത്ത് സ്ഥിരതാമസമില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കാര്‍ഡിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മരണപ്പെട്ട അംഗങ്ങളുടെ പേരുകള്‍ ഒഴിവാക്കുന്നതിനും അവസരം ഉണ്ട്.
അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട ഓഫിസിലെത്തി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു. അനര്‍ഹമായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് – പിങ്ക് കാര്‍ഡ്) മാറ്റുന്നതിനുള്ള അപേക്ഷകള്‍ അക്ഷയ സെന്ററുകളിലൂടെ അല്ലെങ്കില്‍ സിറ്റിസന്‍ ലോഗിന്‍ പോര്‍ട്ടലായ https://ecitizen.civilsupplieskerala.gov.in മുഖേനെയോ ഡിസംബര്‍ 16 നകം നല്‍കണം. ഫോണ്‍: 04936-255222, 9188527405 (വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ്), 9188527850 (റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ) 9188527849 (റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, തരിയോട്), 9188527851 (റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വൈത്തിരി)








