തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍, ശബ്ദ സന്ദേശങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ നിര്‍മ്മിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സാങ്കേതിക വിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരിക്കണം ഉണ്ടാവണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും ഐ.ടി ആക്ട് 2000, ഐ.ടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും വിലക്കും.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ, ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്ന ലേബലുകള്‍ വ്യക്തമായി ഉള്‍പ്പെടുത്തണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയ ദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വ്യക്തമാക്കണം.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എ.ഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തിയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.

എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി. സബ്ജൂനിയർ

രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന; എം.ഡി.എം.എ യുമായി 4 യുവാക്കൾ പിടിയിൽ

ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34),

ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള അപേക്ഷകൾ ശനിയാഴ്ച വരെ സ്വീകരിക്കും

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ കാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്ന് ഒഴിവാകേണ്ടതുണ്ടെങ്കിൽ അതിനുള്ള അപേക്ഷകൾ ശനിയാഴ്ച വരെ (നവംബർ 22) കളക്ടറേറ്റിൽ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്

ബത്തേരി ഹൈവേ കവർച്ച: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: ദേശീയപാതയിൽ ഇന്നോവ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും കൈവിലങ്ങ്

ശ്രേയസ് സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കൊളഗപ്പാറ: കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്ത്നാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.