എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി.
സബ്ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും, സബ്ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനവും നേടിയാണ് ജില്ല അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ബത്തേരിയിൽ വെച്ച് നടന്ന ജില്ലാ കോച്ച് ദിയൂഫിൻറെ നേതൃത്വത്തിൽ നടന്ന പരിശീലന ക്യാമ്പ് ലൂടെയാണ് വയനാട് ജില്ല ഉന്നത വിജയം കരസ്ഥമാക്കിയത്. വിജയികളെ ഇന്ത്യൻ ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സൈക്കിൾ പോളോ അസോസിയേഷനും വിജയികളെ അഭിനന്ദിച്ചു. അനുമോദനയോഗത്തിൽ സലീം കടവൻ, സാജിദ് എൻ സി, നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







