ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപ, പെൺകുട്ടികൾക്ക് 3000; പി.എം സ്കീം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

2025-26 വർഷത്തെ പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിന് (പി.എം.എസ്.എസ്) ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾ/ഭാര്യ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനൽ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തതിന് ശേഷം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04972700069.

പ്രധാനമന്ത്രിയുടെ ഉടമസ്ഥതയിലുള്ള നാഷനൽ ഡിഫൻസ് ഫണ്ട് ആണ് സ്കോളർഷിപ്പ് തുക നൽകുന്നത്. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, എൻജിനീയറിങ്, എം.ബി.എ, എം.സി.എ, ഫാർമസി, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.12ാം ക്ലാസ് പരീക്ഷക്ക് 60 ശതമാനം മാർക്ക് നേടിയിരിക്കണം അപേക്ഷകർ. സ്കോളർഷിപ്പ് ഓരോ വർഷവും പുതുക്കാൻ അതത് അക്കാദമിക വർഷം 50 ശതമാനം മാർക്കും അനിവാര്യമാണ്.

2006 മുതലാണ് ഈ സ്കോളർഷിപ്പ് നടപ്പാക്കിയത്. ഈ പദ്ധതിയുടെ കീഴിൽ പ്രതിവർഷം 5500 പേർക്ക് സ്കോളർഷിപ്പുകൾ നൽകിവരുന്നു. ആൺകുട്ടികൾക്ക് പ്രതിമാസം 2000 രൂപയും പെൺകുട്ടികൾക്ക് പ്രതിമാനം 2250 രൂപയുമാണ് സ്കോളർഷിപ്പായി നൽകിയിരുന്നത്. ചിലപ്പോൾ ഒന്നിച്ചാണ് സ്കോളർഷിപ്പ് തുക നൽകുക.

2019-20 വർഷം മുതൽ സ്കോളർഷിപ്പ് തുക ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപയായും പെൺകുട്ടികൾക്ക് 3000 രൂപയായും വർധിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകുക

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.