ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കൂ; പ്രത്യേക അളവില്‍ കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

ഓറഞ്ച് ജ്യൂസ് ശരീരത്തിന് ഉന്മേഷം നല്‍കുന്ന പാനീയമാണ്. എങ്കിലും ഓറഞ്ചിലെ പഞ്ചസാരയുടെയും കലോറിയുടെയും കൂടിയ അളവും കൊണ്ട് കുറേകാലമായി വെല്‍നെസ് പ്രേമികള്‍ ഓറഞ്ച് ജ്യൂസിനെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ ചില ഗവേഷണങ്ങള്‍ അനുസരിച്ച് കൃത്യമായ അളവില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതു മുതല്‍ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിക്കാന്‍ വരെ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Benefits of orange juice
രക്തസമ്മര്‍ദ്ദം കുറയ്ക്കുക

12 ആഴ്ച നീണ്ടുനിന്ന ഒരു റാന്‍ഡമൈസ്ഡ് ട്രയലില്‍ നിന്നാണ് ഓറഞ്ച് ജ്യൂസിനെക്കുറിച്ചുള്ള പോസിറ്റീവായ ചില ഫലങ്ങള്‍ ലഭിച്ചത്. പ്രീ ഡയബറ്റിക്, സ്റ്റേജ് 1 ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളള മുതിര്‍ന്നവരാണ് ട്രയലില്‍ പങ്കെടുത്തത്. ഇവര്‍ ദിവസവും 500 മില്ലി ഓറഞ്ച് ജ്യൂസ് കഴിക്കുകയും അവരില്‍ സിസ്‌റ്റോളിക് രക്തസമ്മര്‍ദ്ദം (SBP) പള്‍സ് സമ്മര്‍ദ്ദം(PP) എന്നിവയില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടായതുമായി കണ്ടെത്തി. തുടര്‍ച്ചയായ ഉപയോഗത്തിന് ശേഷം ഇവരുടെ ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദവും (DBP) കുറഞ്ഞു. ഓറഞ്ചിലെ പ്രകൃതിദത്ത സംയുക്തങ്ങളായ ഹെസ്‌പെരിഡിന്‍ പോലുളള ഫ്‌ളേവനോയിഡുകള്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ധമനികളുടെ വീതികൂട്ടാന്‍ സഹായിക്കുകയും ധമനികളുടെ കട്ടി കുറയ്ക്കുകയും ചെയ്യും.

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് ഇനി പുതിയൊരു തട്ടകം കൂടി; ഉദ്ഘാടനം മാർച്ച് 16ന്

കേളത്തിലെ ക്രിക്കറ്റ് ആവേശങ്ങൾക്ക് ഇനി പുതിയൊരു തട്ടകം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിലാണ് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 16 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി

കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും കര്‍ഷകശാസ്ത്രജ്ഞ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന

പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന

25 വയസിനും 45 വയസിനും ഇടയില്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍

ആരോഗ്യ സംരക്ഷണത്തിനായി പല പരിശോധനകളും മുന്‍കൂട്ടി നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അറിയിക്കുന്നത്. രോഗങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമായി നേരത്തെയുളള പരിശോധനകളെ കാണാം. വിട്ടുമാറാത്ത പലരോഗങ്ങളും തടയാനുള്ള മാര്‍ഗ്ഗമാണ് നേരത്തെയുള്ള കണ്ടെത്തല്‍.എന്നാല്‍ ഏത്

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ

മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.

വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.